രാജ്യത്തെ തങ്ങളുടെ ഏറ്റവും വിൽപനയുള്ള മോഡലിന് വീണ്ടും വിലക്കുറവിൽ വിൽക്കാൻ ഏതെങ്കിലും കമ്പനികൾ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാൽ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നൽകുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ ഓഫറുമായി എത്തിയിരിക്കുകയാണ് സ്‌കോഡ ഇന്ത്യ. ഇന്ത്യയിൽ വിൽക്കുന്നതിന്റെ 60 ശതമാനവും പങ്ക് വഹിക്കുന്നത് എസ്‌യുവിയായ കൈലാഖ് ആണ്. കാസർകോടുകാരനായ ഒരു മലയാളി യുവാവാണ് ഈ വാഹനത്തിന് പേരിട്ടത്. ഈ ഉത്സവകാലത്ത് 65,000 രൂപ വിലക്കുറവിൽ കൈലാഖ് സ്വന്തമാക്കാൻ അവസരം ഒരുങ്ങുകയാണ്.
ക്യാഷ് ഡിസ്‌കൗണ്ട്, ലോയൽറ്റി ബോണസ്, എക്‌സ്‌ചേഞ്ച് ഓഫർ എന്നിവവഴി കൈലാഖ് സ്വന്തമാക്കാം. 7,54,651 രൂപ മുതൽ ആണ് കൈലാഖിന്റെ വില ആരംഭിക്കുന്നത്. ബെസ്റ്റ് ഇൻ ക്ളാസ് ബൂട്ട്‌സ്‌പേസും, സെഗ്മെന്റിലെ സേഫസ്റ്റ് കാറും കൈലാഖ് ആണ്. ശക്തിമത്തായതും ലാളിത്യം നിറഞ്ഞതും എന്നാൽ മോഡേണുമായ ഡിസൈനാണ് ഇതിനുള്ളത്. ഡീലർഷിപ്പ് സ്റ്റോക്കിനനുസരിച്ച് കാർ സ്വന്തമാക്കാം. 999സിസി, 1.0 ടിഎസ്‌ഐ ടർബോ ചാർജ്‌ഡ് പെട്രോൾ എഞ്ചിനാണ് കൈലാഖിനുള്ളത്. ഭാരത് എൻസിഎപി പ്രകാരം ഫൈവ് സ്റ്റാർ സുരക്ഷയാണ് വാഹനത്തിനുള്ളത്. 360 ലിറ്റർ ബൂട് കപ്പാസിറ്റിയാണുള്ളത്. റിയർ സീറ്റുകൾ മടക്കിയാൽ അത് 1265 ലിറ്ററാക്കാം. ഗ്രൗണ്ട് ക്ളിയറൻസ് 189എംഎം ആണ്. മാനുവൽ, ഓട്ടോമാറ്റിക്ക് ട്രാൻസ്‌മിഷനിൽ കാർ ലഭ്യമാണ്. 114 ബിഎച്ച്‌പിയിൽ 178 എൻഎം ടോർക്ക് നൽകുന്നു.
കൈലാഖ് മാനുവലിന് 19.68 കിലോമീറ്റർ ആണ് മൈലേജ്. ഓട്ടോമാറ്റിക്ക് ആകട്ടെ 19.05 കിലോമീറ്ററും. സുരക്ഷയ്‌ക്ക് അതീവ പ്രാധാന്യം നൽകുന്ന ബ്രാൻഡ് തന്നെയാണ് സ്‌കോഡ. ദീപാവലി ഓഫർ പ്രമാണിച്ച് സ്‌കോഡ തങ്ങളുടെ മറ്റ് മോഡലുകൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഡിയാക്ക് വാങ്ങുന്നവർക്ക് 4.5 ലക്ഷം വരെയും കുഷാഖ് വാങ്ങുന്നവർക്ക് 2.5 ലക്ഷം വരെയും സ്ളാവിയ സെഡാൻ വാങ്ങുന്നവർക്ക് 2.25 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങൾ ലഭിക്കും. നാല് വേരിയന്റുകളിൽ ഇഷ്‌ടമുള്ള മാറ്റങ്ങളോടെ കൈലാഖ് തിരഞ്ഞെടുക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |