കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഐക്കോണിക് പെർഫോമൻസ് സെഡാൻ മോഡൽ ഒക്ടേവിയ ആർ.എസ് തിരിച്ചുവരുന്നു. ഒക്ടോബർ 6 മുതൽ വെബ്‌സൈറ്റ് മുഖേന ബുക്കിംഗ് ആരംഭിക്കും. ഇന്ത്യയിൽ ഫുള്ളിബിൽറ്റ് യൂണിറ്റ് ആയാണ് ഒക്ടേവിയ ആർ.എസ് ലഭ്യമാകുക. മികച്ച ഡ്രൈവിംഗ് അനുഭവം, ബോൾഡ് ഡിസൈൻ, മികച്ച ആർ.എസ് സ്പിരിറ്റ് എന്നിവയ്‌ക്കൊപ്പം മികച്ച പെർഫോമൻസും നിർമ്മാതാക്കൾ ഉറപ്പ് നൽകുന്നു.
ഇന്ത്യയിലേക്ക് ആഗോള ഐക്കണിനെ തിരിച്ചുകൊണ്ടുവരുമെന്ന് ഈ വർഷമാദ്യം സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. ഒക്ടേവിയയുടെ മടങ്ങിവരവിലൂടെ വാഗ്ദാനം പാലിച്ചതായി സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. റാലി സ്‌പോർട് എന്നതിന്റെ ചുരുക്കെഴുത്താണ് ആർ.എസ്. 2004ലാണ് ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ പാസഞ്ചർ കാറായി ഇന്ത്യയിൽ ഒക്ടേവിയ ആർ.എസ് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |