നിവിൻ പോളിയുടെ ഒാണച്ചിത്രം ലവ് ആക് ഷൻ ഡ്രാമ 50 കോടി ക്ലബിൽ . ലോകവ്യാപകമായി 50 കോടി രൂപയുടെ ബിസിനസ് ചിത്രത്തിന് നടന്നുവെന്ന വിവരം നിവിൻപോളി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്.
50 കോടി ക്ളബിൽ ഇടംപിടിച്ച നിവിൻ പോളിയുടെ മൂന്നാമത്തെ സിനിമയാണിത്. നേരത്തെ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ ഈ നേട്ടം കൈവരിച്ചിരുന്നു. കേരളത്തിലും വിദേശത്തും തമിഴ് നാട്ടിലും മികച്ച പ്രതികരണമാണ് ലവ് ആക് ഷൻ ഡ്രാമയ്ക്ക് ലഭിച്ചത്. നിവിൻ പോളി നയൻതാര ജോടികളായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. ധ്യാൻ ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശ്രീനിവാസൻ , വിനീത് ശ്രീനിവാസൻ, അജു വർഗീസ്, രൺജി പണിക്കർ, ജൂഡ് ആന്റണി, ബിജു സോപാനം,ധന്യ ബാലകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഫൺടാസ്റ്റിക്സ് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും അജു വർഗീസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത് ജോമോൻ ടി. ജോണും റോബി വർഗീസ് രാജും ചേർന്നാണ്. ഷാൻ റഹ്മാന്റേതായിരുന്നു സംഗീതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |