
യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിൽ ഗംഗയായി എത്തുന്ന നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയൻതാര ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് ടോക്‌സിക്കിൽ എത്തുക. അധികാരബോധത്തോടെ തോക്ക് ചൂണ്ടി നിൽക്കുന്ന ഗംഗയുടെ കാമ്പോസ്ഡ് സാന്നിധ്യം, ഭംഗിയും അപകടവും ഒരുപോലെ പകർന്നുനൽകുന്നു.
ആഡംബരപൂർണമായ ഒരു ഗ്രാൻഡ് കാസിനോ എൻട്രൻസിന്റെ പശ്ചാത്തലത്തിൽ, തന്റേതായ ഇടത്തിൽ നിയമങ്ങൾ സ്വയം നിർണയിക്കുന്ന സ്ത്രീയായാണ് ഗംഗയെ അവതരിപ്പിക്കുന്നത്. “നയൻ താരയെ നമ്മൾക്ക് ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീൻ സാന്നിധ്യമുള്ള കലാകാരിയായും അറിയാം. എന്നാൽ ടോക്സിക്കിൽ ഇതുവരെ കാണാത്ത നയൻതാരയെ ദൃശിക്കാം. നയൻതാരയുടെ വ്യക്തിത്വം തന്നെ കഥാപാത്രത്തിന്റെ ആത്മാവുമായി എത്ര അടുത്താണ് ചേർന്നിരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. നയൻതാര അതുല്യമായി അവതരിപ്പിച്ച് എന്റെ ഗംഗയെ ഞാൻ കണ്ടെത്തി , അതിലുപരി, ഒരു പ്രിയ സുഹൃത്തിനെയും.” ഗീതു മോഹൻദാസിന്റെ വാക്കുകൾ. മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യും. പി. ആർ. ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |