കൊടുങ്ങല്ലൂർ : ബസിൽ യാത്ര ചെയ്യുകയായിരുന്ന അതിജീവിതയെ കൈയിൽ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതിയായ ബസ് കണ്ടക്ടർ അറസ്റ്റിൽ. പടിഞ്ഞാറെ വെമ്പല്ലൂർ കോഴിപ്പറമ്പിൽ സജീവനാണ് (49) അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ബസിൽ യാത്ര ചെയ്യുകയായിരുന്നു 42 വയസുകാരിയെ ടിക്കറ്റെടുക്കുന്ന സമയം കണ്ടക്ടറായ പ്രതി കൈയിൽ കയറിപ്പിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. സജീവൻ കൊടുങ്ങല്ലൂർ, മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു അടിപിടിക്കേസിലും ഭാര്യയെ മർദ്ദിച്ച കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ.അരുൺ, എസ്.ഐമാരായ കെ.ജി.സജിൽ, ടി.വി.ബാബ, സി.പി.ഒമാരായ ഷമീർ, വിഷ്ണു, അമൽദേവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |