ക്ലാസുകൾ 21ന് പുനഃരാരംഭിക്കും
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ച സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ 21ന് പുനരാംഭിക്കും. ഹോസ്റ്റലുകൾ 20ന് തുറക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ്, മൂന്നാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് ( CBCSS 2020 പ്രവേശനം) സെപ്തംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2019 പ്രവേശനം) സെപ്തം. 2023 റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ( PG - CBCSS - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 23വരെയും 200 രൂപ പിഴയോടെ 27വരെയും അപേക്ഷിക്കാം. ലിങ്ക് ഇന്ന് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എഡ്. (2023 പ്രവേശനം) ഏപ്രിൽ 2025 റഗുലർ, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഇക്കണോമിക്സ്, എം.എ. ഫലോസഫി, എം.എ. സോഷ്യോളജി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |