ശബരിമല: 22ന് ശബരിമല ദർശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ഇരുമുടിക്കെട്ട് നിറയ്ക്കുന്നത് രാജ്ഭവനിൽ വച്ച്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ഇരുമുടിക്കെട്ട് നിറയ്ക്കും. ഇവിടെ നിന്ന് ഇരുവരും ഹെലികോപ്ടറിൽ നിലയ്ക്കലെത്തും. തുടർന്ന് റോഡ്മാർഗം പമ്പയിലേക്ക് പോകും. പമ്പയിൽ നിന്ന് നടന്ന് മലകയറും. ആവശ്യമായി വന്നാൽ സഞ്ചരിക്കാൻ അഞ്ച് ആംബുലൻസുകൾ തയ്യാറാക്കിയിട്ടുണ്ട്. ശരണപാതയിലൂടെ വാഹനയാത്രയ്ക്ക് കോടതി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും പമ്പയിൽ നിന്ന് സന്നിധാനത്തേക്കും വാഹനങ്ങളുടെ ട്രയൽ റൺ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഭക്തർക്ക് 22ന് നിയന്ത്രണമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |