തിരുവനന്തപുരം:പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അധികൃതർ മുസ്‌ലിം വിദ്യാർത്ഥികൾക്കെതിരെ നടത്തുന്നത് വിദ്യാഭ്യാസ, ഭരണഘടനാ അവകാശ ലംഘനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തുന്നത് സാമുദായിക സാഹോദര്യം തകർക്കും.മതപരമായ വസ്ത്രധാരണം ഒഴിവാക്കുന്നതാണ് തുല്യതയുടെയും മതേതരത്വത്തിന്റെയും താത്പര്യമെന്ന വാദം തെറ്റാണ്.വിദ്യാർത്ഥിയുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങൾ നിഷേധിച്ച സ്കൂൾ അധികൃതർ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |