തിരുവനന്തപുരം:രാജ്യറാണിക്ക് കരുനാഗപ്പള്ളിയിലും ഹംസഫറിന് കായംകുളത്തും സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.നൂറ് കണക്കിന് യാത്രക്കാർക്ക് ഇത് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചുവേളിയിൽ നിന്ന് ബാംഗ്ളൂരിലേക്കുള്ള ദ്വൈവാര എക്സ്പ്രസാണ് 16319/16320 നമ്പർ ഹംസഫർ.നിലവിൽ കൊല്ലം കഴിഞ്ഞാൽ കോട്ടയത്തിന് മുമ്പ് ചെങ്ങന്നൂർ മാത്രമാണ് സ്റ്റോപ്പുള്ളത്.പ്രതിദിന എക്സ്പ്രസായ കൊച്ചുവേളി-നിലമ്പൂർ രാജ്യറാണിക്ക് കൊല്ലം കഴിഞ്ഞാൽ കായംകുളത്താണ് സ്റ്റോപ്പ്. എന്നുമുതൽ ഇത് നടപ്പാക്കുമെന്ന് റെയിൽവേ പിന്നീട് അറിയിക്കും.നേരത്തെ സംസ്ഥാനത്ത് ഒരു വന്ദേഭാരത് കൂടി വേണമെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നു.ബാംഗ്ളൂരിലേക്കാണ് പുതിയ വന്ദേഭാരത് ലഭിച്ചത്.ഇത് നവംബറിൽ സർവീസ് തുടങ്ങുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |