ന്യൂഡൽഹി: കേന്ദ്ര സർക്കാരും ലഡാക്ക് പ്രതിനിധി സംഘവും തമ്മിലുള്ള നിർണായക ചർച്ചകൾ നാളെ ഡൽഹിയിൽ പുനരാരംഭിക്കും. ലേ അപെക്സ് ബോഡി (എൽ.എ.ബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ), മുഹമ്മദ് ഹനീഫ എം.പി, എന്നിവരാണ് ലഡാക്കിനെ പ്രതിനിധീകരിക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി, ആറാം ഷെഡ്യൂളിന് കീഴിലുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നീ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്. സെപ്‌തംബർ 24ന് ലഡാക്കിൽ നടന്ന പ്രതിഷേധത്തിനിടെ നാല് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഈമാസം 6ന് നടക്കാനിരുന്ന ചർച്ച സംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |