കൊടിയത്തൂർ: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുള്ളിക്കാപറമ്പിലെ ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ട് വാട്ടർ ടാങ്കിൽ വീണ് മുങ്ങിപ്പോയ വിദ്യാർത്ഥിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
കൊടിയത്തൂർ ബുഹാരി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ആലുവ സ്വദേശി കെ.എസ്. മുഹമ്മദ് സിനാനാണ്(15) തിങ്കളാഴ്ച വൈകീട്ട് ടാങ്കിൽ വീണത്. കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാട്ടർ ടാങ്ക് കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയർ ഓഫീസർ പി. നിയാസ് വെള്ളത്തിൽ മുങ്ങി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |