മഴക്കാലമായാൽ പല ആളുകളും നേരിടുന്ന പ്രശ്നം വീടുകളിലെ ദുർഗന്ധം തന്നെയായിരിക്കും. ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ വീട്ടിലെ ദുർഗന്ധം അകറ്റാൻ കഴിയും. നനഞ്ഞ തുണികൾ മുറിയിൽ ഉണക്കാൻ ഇടുന്നതാണ് ദുർഗന്ധം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഈ ശീലം മാറ്റണം. ഇതുമൂലം വീടിനകത്ത് ദുർഗന്ധം മാത്രമല്ല ഈർപ്പവും ഉണ്ടാകും. ഇതിലെ ഫംഗസുകളും അലർജി അടക്കമുള്ള പ്രശ്നങ്ങളും എത്തും. അതിനാൽ ഈ ശീലം ഒഴിവാക്കുക.
മഴക്കാലമായാൽ പാമ്പ് അടക്കമുള്ള ഇഴ ജന്തുക്കൾ വീട്ടിലെത്താൻ സാദ്ധ്യത കൂടുതലാണ്. അതിനാൽത്തന്നെ ജനലുകൾ തുറന്നിടാൻ ആളുകൾക്ക് പേടിയാണ്. ഇതും വീടിനുള്ളിൽ ദുർഗന്ധമുണ്ടാകാനുള്ള കാരണമാണ്. അകത്തളത്തിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം.
ഫ്രിഡ്ജ് ഇടയ്ക്കിടെ നന്നായി ക്ലീൻ ചെയ്യണം. അടുക്കള വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയരുത്. നിലം ഡെറ്റോളോ അല്ലെങ്കിൽ എന്തെങ്കിലും ലോഷനോ ഉപയോഗിച്ച് തുടയ്ക്കുക. ഫാൻ ഇട്ട് നിലം നന്നായി ഉണങ്ങാൻ അനുവദിക്കുക.
അണുക്കളെയും ദുർഗന്ധത്തെയുമൊക്കെ അകറ്റാൻ വിനാഗിരി സഹായിക്കും. ടോയ്ലറ്റ് ക്ലീൻ ചെയ്യുമ്പോൾ അൽപം വിനാഗിരി കൂടി ചേർക്കുക. ഒരു കപ്പ് വിനാഗിരിയെടുത്ത് തുറന്നുവയ്ക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.
നനഞ്ഞ ഷൂ, നനഞ്ഞ ചവിട്ടിയൊക്കെ ദുർഗന്ധം വരാൻ ഇടയാക്കും. മഴക്കാലത്ത് എളുപ്പം ഉണങ്ങുന്ന ചവിട്ടികൾ വേണം ഉപയോഗിക്കാൻ. കഴിവതും ഷൂവിന് പകരം ചെരുപ്പ് ധരിക്കാം. കർപ്പൂരം കത്തിച്ചുവയ്ക്കുന്നതും ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |