ബോളിവുഡിലെ താരസുന്ദരിമാരായ ദീപിക പദുകോണിന്റെയും ആലിയ ഭട്ടിന്റെയും സൗന്ദര്യരഹസ്യത്തിന് അവർ കഴിക്കുന്നത് മിറാക്കിള്‍ നൂഡില്‍സാണെന്ന് സെലിബ്രിറ്റി ഷെഫ് ഹർഷ് ദീക്ഷിത്. ഷിരാടാക്കി എന്ന് പേരുള്ള ഈ വിഭവത്തിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. കലോറി ഒട്ടും തന്നെയില്ലാത്തതുകൊണ്ടാണിത് മിറാക്കിള്‍ നൂഡില്‍സെന്നും അറിയപ്പെടുന്നത്. നായികമാരുടെ പ്രിയപ്പെട്ട വിഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെഫ് ഹർഷ് ദീക്ഷിത്.
ദീപികയ്ക്ക് രണ്ട് ബ്രോത്ത് ഓപ്ഷനുകളാണ് ആദ്യം നല്‍കിയത്. റിച്ചും ക്രീമിയുമായ ടോറി പൈതാനും കട്ടി കുറഞ്ഞതും ക്ലിയറുമായ ഷിയോ ടേര്‍ എന്നിങ്ങനെ. നൂഡില്‍സ് ഓപ്ഷനുകളില്‍ ക്ലാസിക് ആല്‍ക്കലൈന്‍ നൂഡില്‍സും കോണ്‍ജാകില്‍ നിന്നുണ്ടാക്കിയ ഷിററ്റാക്കി നൂഡില്‍സും. എരിവുള്ള സോസിനൊപ്പം നൂഡില്‍സ് കഴിക്കാനാണ് ദീപികയ്ക്കിഷ്ടമെന്നും അതാണ് അവർ കഴിക്കുന്നതെന്നും ഹര്‍ഷ് ദീക്ഷിത് പറയുന്നു.
ആലിയ ഭട്ടിനും ദീപിക പദുക്കോണിനും വേണ്ടി താന്‍ ചിക്കന്‍- പോര്‍ക്ക് എന്നിവ ചേർത്താണ് ഈ ജാപ്പനീസ് വിഭവം തയ്യാറാക്കിയത്. ടേര്‍ (സീസണിങ് ബേസ്, സോയ അല്ലെങ്കില്‍ മിസോ), ബ്രോത്ത്, നൂഡില്‍സ്, പ്രോട്ടീന്‍, ടോപ്പിങ്ങുകള്‍ എല്ലാം ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. പക്ഷേ ടേര്‍ ഉപയോഗിക്കുന്നതിന് പകരം ബ്രോത്ത് നേരിട്ട് സീസണ്‍ ചെയ്ത് താൻ പരീക്ഷിച്ചുനോക്കി. ഈ ട്രിക്ക് തന്റെ എല്ലാ ഉപയാക്താക്കൾക്കും ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ദഹനാരോഗ്യം, ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുക എന്നിവ മിറാക്കിള്‍ നൂഡില്‍സിന്റെ ആരോഗ്യ ഗുണങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |