നെയ്യാറ്റിൻകര: അഭ്യസ്തവിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയും കുടുംബശ്രീയും സംയുക്തമായി തൊഴിൽമേള സംഘടിപ്പിച്ചു.നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന മേള കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്വകാര്യ, അർദ്ധസർക്കാർ, ദേശസാത്ക്കൃത ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നാൽപതോളം സ്ഥാപനങ്ങൾ പങ്കെടുത്തു. ടെക്നിക്കൽ, നോൺ ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻസ്, ബാങ്കിംഗ്, ക്ലീനിംഗ് തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഒരുക്കി.728 പേർ പങ്കെടുത്ത മേളയിൽ, 587 പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 123 പേർക്ക് സ്പോട്ട് സെലക്ഷൻ വഴി ജോലി ലഭിച്ചു. നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ കെ.കെ.ഷിബു, എൻ.കെ.അനിതകുമാരി, ഡോ.എം.എ.സാദത്ത്, ആർ.അജിത, ജിൻരാജ്, ബി.ശ്യാംകൃഷ്ണ, എം.അയ്യപ്പൻ, സെക്രട്ടറി ബി.സാനന്ദ സിംഗ്, മേരി സ്റ്റെല്ല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |