പീരുമേട്:കോടതി അലക്ഷ്യത്തിനെത്തുടർന്ന് ഏഴ് ഇറച്ചി കടകൾ പഞ്ചായത്ത് അധികൃതർ പൊലീസിന്റെ സഹായത്തോടുകൂടി പൂട്ടി. ലൈസൻസ് ഇല്ലാതെ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയും കട നടത്തുകയും അറവുശാലകളിൽ നിന്നുള്ള മലിനജലവും അവശിഷ്ടങ്ങളും ചോറ്റുപാറ കൈത്തോട്ടിൽ ഒഴുക്കിയിരുന്നു. ഇതിനെ തുടർന്നാണ് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ കേസ് നൽകിയത്. ഹൈക്കോടതി ഉത്തരവ്പ്രകാരം കഴിഞ്ഞ ആഴ്ച ഏഴ്കടകൾ അടച്ചു പൂട്ടിയിരുന്നു. എന്നാൽ ദീപാവലി പ്രമാണിച്ച് വീണ്ടും അനുമതിയി ഇല്ലാതെ കടകൾ തുറന്നു പ്രവർത്തിച്ചു. വീണ്ടും സ്വകാര്യവ്യക്തി ഹൈക്കോടതിയിൽ കേസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കോടതി അലക്ഷ്യത്തിനുൾപ്പടെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |