നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ ചുരുക്കമാണ്. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും താരം തന്റെ വിശേഷങ്ങൾ എപ്പോഴും അറിയിക്കാറുണ്ട്. അടുത്തിടെ 30-ാം പിറന്നാളിന് അഹാന ബിഎംഡബ്ല്യു എക്സ് 5 എസ്‌യുവി വാങ്ങിയിരുന്നു.
മുപ്പതുവയസിൽ 1.05 കോടിയുടെ ആഢംബര കാർ സ്വന്തമാക്കിയത്. എന്നാൽ കാർ മാത്രമല്ല ഒരു വീടും അഹാന വാങ്ങിയെന്നാണ് വിവരം. തന്റെ പിറന്നാൾ വ്ലോഗിലാണ് അഹാന ഇക്കാര്യം വെളിപ്പെടുത്തിയത്. 30 വയസിനുള്ളിൽ തനിക്ക് സ്വന്തമാക്കാനായ നേട്ടങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് അഹാന ഇക്കാര്യം പറഞ്ഞത്.
'ഒരുപാട് അർത്ഥവത്തായ നല്ല ബന്ധങ്ങൾ ഇതിനിടെ എനിക്ക് ഉണ്ടാക്കാൻ പറ്റി. പ്രണയം കണ്ടെത്താൻ കഴിഞ്ഞു. എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ സാധിച്ചു. നല്ലൊരു കാർ വാങ്ങിച്ചു. കുറച്ചധികം യാത്ര ചെയ്യാൻ പറ്റി'- അഹാന പറഞ്ഞു.
അടുത്തിടെ അഹാനയും അമ്മ സിന്ധുവും സഹോദരിമായ ഇഷാനിയും ഹൻസികയും ചേർന്ന് ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡ് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും യാത്ര ചെയ്യുന്ന സമയത്ത് തങ്ങൾക്ക് വേണ്ടി സാരികൾ വാങ്ങുമ്പോൾ എക്സ്ട്രാ പീസുകളെടുത്ത് വിൽപന നടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. അതിനാൽത്തന്നെ വളരെ ലിമിറ്റഡ് സാരികളാണ് വിൽക്കുന്നത്. എന്നാൽ ഇവയ്ക്കൊക്കെ വളരെ വിലക്കൂടുതലാണെന്നും സാധാരണക്കാർക്ക് വാങ്ങാൻ കഴിയില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |