സായ് ദുർഗ തേജ് നായകനായി രോഹിത് കെ.പി സംവിധാനം ചെയ്യുന്ന എസ് വൈ ജി (സാംബരാല യേതിഗട്ട്' ) എന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി ഏഴു ദിനം എത്തിയപ്പോൾ 25 മില്യൺ കാഴ്ചക്കാർ. അസുര ആഗമന" എന്ന ടൈറ്റിൽ പുറത്തിറക്കിയ വീഡിയോ വൻ തരംഗം തീർക്കുന്നതിന്റെ ആവേശത്തിലാണ് അണിയറ പ്രവർത്തകർ. സായ് ദുർഗ തേജിനെ ഉഗ്രരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഗ്ലിമ്പ്സ് വീഡിയോ. താരത്തിന്റെ ശാരീരികവും വൈകാരികവുമായ പരിവർത്തനമാണ് വീഡിയോയുടെ ഹൈലൈറ്റ്. വിരൂപാക്ഷ, ബ്രോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന എസ്.വൈ.ജി 125 കോടി രൂപ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം ആയാണ് ഒരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങൾ.
പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക് ബസ്റ്റർ ഹനുമാന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആണ്. ഛായാഗ്രഹണം: വെട്രിവെൽ പളനിസ്വാമി, സംഗീതം: ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്: നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ: ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ: അയിഷ മറിയം, പി.ആർ.ഒ: ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |