
ആലപ്പുഴ: സംവിധായകൻ സിബിമലയിലിന്റെ അമ്മ ആലപ്പുഴ തത്തംപള്ളി മലയിൽ മേരി ജോസഫ് (95) ബംഗളൂരുവിൽ നിര്യാതയായി. കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാംഗമാണ്. സംസ്കാരം നാളെ 2.30ന് ബംഗളൂരു ഹൊസൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എം.ജെ.ജോസഫ് (കുഞ്ഞച്ചൻ). മറ്റുമക്കൾ: ജോസ് മലയിൽ (കോയമ്പത്തൂർ), ബാബു മലയിൽ (ബംഗളൂരു), ഡോ. റാണി ജോർജ് (യു.എസ്.എ), ഡോ. അനിത ജോസ് (റിട്ട. പ്രിൻസിപ്പൽ, അസംപ്ഷൻ കോളേജ്, ചങ്ങനാശേരി). മരുമക്കൾ: രോഹിണി ജോസ് (ചെങ്ങന്നൂർ), ബാല സിബി (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), മായ പനക്കൽ (പൊൻകുന്നം), പരേതനായ റോമി ജോർജ് (കുമരകം), ഡോ. ജോജി ചെറിയാൻ (മല്ലപ്പള്ളി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |