
തിരുവനന്തപുരം: നഗരത്തിലെ പല ഭാഗങ്ങളിലായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന പ്രതികളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശികളായ നഹാസ് ( 25 ), ഷമീർ ( 40 ) എന്നിവരെയാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനുകുമാറിന്റെ നിർദ്ദേശ പ്രകാരം തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർ ജിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത് .ദിവസങ്ങളിലായി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ കെ.എസ്.ആർ.ടി.സി എന്നീ ഭാഗങ്ങളിലായി പാർക്ക് ചെയ്‌തിരുന്ന ബൈക്കുകൾ, ഓട്ടോ മുതലായ മോഷണം നടത്തിയ കേസുകളിലാണ് അറസ്റ്റ് . എസ് .ഐ ബിനുമോഹൻ, സി.പി.ഒ.മാരായ ഷിബു,ശ്രീരാഗ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |