
തിരുവനന്തപുരം:പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷയിലും രേഖകളിലുമുള്ള ന്യൂനതകൾ 27നകം പരിഹരിക്കണം. www.cee.kerala.gov.inൽ ന്യൂനതകളുള്ള 967പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകളിലാണ് ഏറ്റവും കൂടുതൽ പേർ പിഴവ് വരുത്തിയത്. 'സംസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനായി' വില്ലേജ് ഓഫീസർ നൽകുന്ന നോൺക്രീമിലയർ സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്.നേറ്റിവിറ്റി,മൈനോറിറ്റി,വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകളിലും അപാകതകളുണ്ട്.www.cee.kerala.gov.inലെ 'PG Medical 2025-Candidate Portal'-ൽ ലോഗിൻ ചെയ്ത് 'Memo Details' മെനുവിലൂടെ രേഖകൾ അപ്‌ലോഡ് ചെയ്യാം.ഹെൽപ്പ് ലൈൻ: 0471 - 2332120, 2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |