
കോട്ടയം : വാടകയ്‌ക്കെടുത്ത ടിപ്പറുമായി കടന്നുകളഞ്ഞ അമയന്നൂർ പുളിയന്മാക്കൽ കോയിക്കൽ വീട്ടിൽ സുധിൻ (31) പൊലീസ് പിടിയിൽ. വാകത്താനം സ്വദേശിയുടെ പക്കൽ നിന്ന് മാസം 8900 രൂപ വാടക സമ്മതിച്ച് ടിപ്പർ എടുത്തുകൊണ്ടു പോകുകയായിരുന്നു. കരാർ പ്രകാരമുള്ള വാടകയോ വാഹനമോ നൽകാതെ ഇയാൾ പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാട്ടിയാണ് ഉടമ വാകത്താനം പൊലീസിൽ പരാതി നൽകിയത്. ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടി. ഏറ്റുമാനൂർ, വർക്കല, തൊടുപുഴ സ്റ്റേഷനുകളിൽ സമാനമായ കേസുകളും കിടങ്ങൂർ സ്റ്റേഷനിൽ എൻ.ഡി.പി.എസ് പ്രകാരമുള്ള കേസും ഇയാൾക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |