
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ് 7376 കോടി രൂപയുടെ മൊത്തം പ്രീമിയവുമായി 10.7 ശതമാനം വളർച്ച കൈവരിച്ചു. ഈ മേഖലയിൽ 7.3 ശതമാനം മാത്രം വളര്‍ച്ച നേടിയ പശ്ചാത്തലത്തിലാണ് എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസിന്റെ ഈ മികച്ച പ്രകടനം. കമ്പനിയുടെ സ്വകാര്യ വിപണി വിഹിതം മുൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ 6.45 ശതമാനത്തിൽ നിന്ന് 6.83 ശതമാനമായും വർദ്ധിപ്പിച്ചിട്ടുണ്ട്. 41 ശതമാനം വളർച്ച കൈവരിച്ച ആരോഗ്യ ഇൻഷ്വറൻസ്, 48 ശതമാനം വളർച്ച നേടിയ വ്യക്തിഗത അപകട ഇൻഷ്വറൻസ്, 17 ശതമാനം വളർച്ച കൈവരിച്ച വാഹന ഇൻഷ്വറൻസ് തുടങ്ങിയവ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ കൈവരിച്ച ഈ നേട്ടത്തിന് പിന്തുണയേകി. ഈ കാലയളവിൽ 422 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചു. 2.13 മടങ്ങ് എന്ന ശക്തമായ സോൾവൻസി അനുപാതവും കമ്പനി നിലനിർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |