
ന്യൂഡൽഹി: രാജ്യത്തെ 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യു.ജി.സി) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ട് സ്ഥാപനങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തുള്ള ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഒഫ് പ്രൊഫെറ്റിക് മെഡിസിൻ (ഐ.ഐ.യു.പി.എം), സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്നിവയാണവ.
ഈ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടരുതെന്നും ഇവ 1956ലെ യു.ജി.സി നിയമത്തിലെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോഴ്സുകൾ നടത്തുന്നതെന്നുമാണ് മുന്നറിയിപ്പ്. ഡൽഹിയിലാണ് അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികൾ കൂടുതലുള്ളത്-10. ഉത്തർപ്രദേശിൽ നാലും ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും രണ്ട് വീതവും വ്യാജ യൂണിവേഴ്‌സിറ്റികൾ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ഓരോന്നുവീതവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |