വെള്ളറട: വീടിന്റെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടേകാൽ പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചെറിയകൊല്ല മുത്തുപറമ്പിൽ ഹൗസിൽ ആന്റണിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ആന്റണിയും ഭാര്യയും മകളുടെ പന്തളത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. വെള്ളറട പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സി.സി.ടിവി പരിശോധിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |