
ധാക്ക: ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങളെ ബംഗ്ലാദേശ് ഭൂപടത്തിൽ ഉൾപ്പെടുത്തിയ ചിത്രവുമായി ഇടക്കാല ഭരണ തലവൻ മുഹമ്മദ് യുനൂസ്. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടത്തിനൊപ്പം നിൽക്കുന്ന മുഹമ്മദ് യുനൂസിന്റെയും പാകിസ്ഥാൻ ജനറൽ സാഹീർ ഷംഷാദ് മിർസയുടെയും ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത് .
1971ലെ വിമോചന യുദ്ധം മുതൽ വഷളായ ബംഗ്ലാദേശ് -പാകിസ്ഥാൻ ബന്ധത്തെ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ജനറൽ സാഹീർ ഷംഷാദ് മിർസയും മുഹമ്മദ് യുനുസും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മുഹമ്മദ് യുനൂസ് തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് പിന്നാലെ മുഹമ്മദ് യുനൂസിനെതിരെ ശക്തമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യുനുസ് നടത്തുന്ന മോശം പരാമർശങ്ങൾ ഇതാദ്യമായല്ല. 'ഇന്ത്യയുടെ കിഴക്കൻ ഭാഗത്തെ ഏഴ് സംസ്ഥാനങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടതാണ്. കരയിലേക്കെത്താൻ അവർക്ക് യാതൊരു മാർഗവുമില്ല. ഈ മേഖലയും സമുദ്രത്തിന്റെയും സംരക്ഷകരും ഞങ്ങളാണ്' - എന്നാണ് യുനൂസ് മുമ്പ് പറഞ്ഞത്. ഈ പരാമർശങ്ങൾ ഇന്ത്യയിൽ അന്ന് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |