
കൊച്ചി: ഇൻഡോ-അറബ് കോൺഫെഡറേഷന്റെ മുപ്പതാം വാർഷിക ഗ്ലോബൽ എൻ.ആർ.ഐ സംഗമം താനെയിൽ സംഘടിപ്പിച്ചു.
മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു. യാത്ര- വിനോദസഞ്ചാര മേഖലക്കുള്ള സംഭാവനകൾക്ക് അക്ബർ ഗ്രൂപ്പ് ഒഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ ഡോ. കെ.വി. അബ്ദുൽ നാസറിനെ ഷെയ്ഖ് സൈദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആദരിച്ചു.
ചടങ്ങിൽ നിയമസഭാ അംഗം നിരഞ്ജൻ ധാവ്കറെ, ലയൺ കുമാരൻ നായർ എന്നിവർ പങ്കെടുത്തു.
കലാപരിപാടികളുടെ ഭാഗമായി താര വർമ്മ അവതരിപ്പിച്ച ഹിന്ദി ഭാഷയിലെ 'പൂതനാമോക്ഷം' കഥകളിയും, നെടുമ്പള്ളി കൃഷ്ണമോഹൻ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും അരങ്ങേറി. സംഘടനാ പ്രസിഡൻറ് അഡ്വ.പി.ആർ. രാജ്കുമാർ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |