
ദുബായ് ബിഗ് ടിക്കറ്റിൽ വീണ്ടിും മലയാളിക്ക് സ്വർണസമ്മാനം. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ വീക്ക്‌ലി നറുക്കെടുപ്പിൽ മലയാളിയായ അജിത് സാമുവലിന് ലഭിച്ചത് 250 ഗ്രാം സ്വർണം. 19 വർഷമായി ദുബായിൽ ഭാര്യക്കും കുഞ്ഞിനുമൊപ്പം താമസിക്കുന്ന അജിത് മെക്കാനിക്കൽ എൻജിനിയറായി ജോലി ചെയ്യുകയാണ്. മറ്റ് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അജിത് ടിക്കറ്റെടുത്തത്.
ലൈവ് ഡ്രായിൽ അവതാരകൻ സമ്മാനം നേടിയ വിവരം പറയാൻ വിളിച്ചെങ്കിലും അജിത്തിന് ഫോൺ എടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബിഗ് ടിക്കറ്റ് അധികൃതർ അദ്ദേഹത്തെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. അവിശ്വസനീയം എന്നായിരുന്നു അജിത്തിന്റെ ആദ്യ പ്രതികരണം. പത്ത് പേരടങ്ങുന്ന അജിത്തിന്റെ സുഹൃത്ത് സംഘം എല്ലാമാസവും സ്ഥിരമായി ടിക്കറ്റ് വാങ്ങാറുണ്ട്. സമ്മാനം സംഘാംഗങ്ങൾ തുല്യമായി പങ്കുവയ്ക്കും. വിലവിലെ കണക്കനുസരിച്ച് ഏകദേശം 31 ലക്ഷത്തിന്റെ സ്വർണമാണ് സമ്മാനമായി ലഭിക്കുന്നത്. 500 ദിർഹം അതായത് ഏകദേശം 12000 രൂപ മുടക്കിയവർക്കാണ് സമ്മാനം സ്വന്തമാക്കാൻ സാധിക്കുന്നത്.
അബുദാബി: ബിഗ് ടിക്കറ്റിന്റെ ഒക്‌ടോബർ മാസത്തെ ആദ്യ ഇ - നറുക്കെടുപ്പിലും മൂന്ന് മലയാളികളടക്കം അഞ്ചുപേർ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയ്‌ക്ക് പുറമേ യു.കെ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് ഭാഗ്യശാലികൾ. മലയാളിയായ മുഹമ്മദ് സക്കീർ, ലിജിൻ തോമസ്, ബോണി തോമസ് എന്നിവർക്കാണ് ഭാഗ്യസമ്മാനം ലഭിച്ചത്. യുകെയിൽ നിന്നുള്ള നയ ജോൺ, പാകിസ്ഥാനിൽ നിന്നുള്ള അമീർ അലി എന്നിവരാണ് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച മറ്റുള്ളവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |