
മരിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികൾ പോലും ഉത്തരങ്ങൾ അന്വേഷിച്ചിട്ടുണ്ട്. എന്നാൽ ഈ അന്തിമ സമസ്യയിലേക്ക് ഒരു ചുവടു കൂടി മുന്നോട്ട് പോയിരിക്കുകയാണ് ശാസ്ത്രലോകം. മരണത്തിന് സമാനമായ അവസ്ഥകളിലൂടെ കടന്നുപോയ 48 പേരുമായി അഭിമുഖം നടത്തിയ ഗവേഷകരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടത്. അന്ത്യ നിമിഷങ്ങളിൽ അവർ കണ്ട കാഴ്ചകളെന്തൊക്കെയെന്ന് കേട്ടാൽ ആരും അമ്പരന്നു പോകും. സ്വർഗം മുതൽ ബ്ലാക്ക് ഹോൾ വരെയുള്ള വൈവിദ്ധ്യമാർന്ന അനുഭവങ്ങളാണ് ഓരോരുത്തരും പങ്കുവച്ചത്. ചിലർ യേശുവിനെയും മാലാഖമാരെയും കണ്ടതായി പറയുന്നു.
കല്ലു കൊണ്ട് തീർത്ത പടവുകൾക്ക് മുകളിലായി വെള്ള അങ്കി ധരിച്ച യേശുവിനെ കണ്ടവരുണ്ട്. ദൈവം വലിയൊരു പ്രകാശമായി ദൂരെ പ്രത്യക്ഷപ്പെട്ടെന്നും ചിലർ പറഞ്ഞു. ചിലരുടെ അമാനുഷികത നിറഞ്ഞ വിവരണങ്ങൾ തീർത്തും അവിശ്വസനീയമായിരുന്നു. ബൈബിളിൽ പോലുമില്ലാത്ത വിചിത്രമായ രൂപങ്ങളും അജ്ഞാ ഇടങ്ങളിലേക്കുള്ള യാത്രകളുമാണ് അവർ കണ്ടതെന്ന് പറയുന്നു.
ഒരാൾ കണ്ടതാകട്ടെ ഒരു ഉത്ഭവസ്ഥാനമായിരുന്നു. ആ ഉത്ഭവസ്ഥാനത്തേക്ക് പ്രവേശിച്ചാൽ നമ്മൾ പ്രപഞ്ചത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഒരാൾ താൻ 'ബ്ലാക്ക് ഹോളിലേക്ക്' ഭയാനകമായ ഒരു യാത്ര നടത്തിയതായും വെളിപ്പെടുത്തി. ഒരാേ വ്യക്തിക്കുമുണ്ടായ അനുഭവങ്ങളും അവരവരുടേതായ ചുറ്റുപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്. ദൈവം, യേശു, പ്രിയപ്പെട്ടവർ, പ്രകാശം നിറഞ്ഞ തുരങ്കങ്ങൾ , മനോഹരമായ പൂന്തോട്ടങ്ങൾ തുടങ്ങിയ പൊതുവായ വിഷയങ്ങളാണ് അനുഭവങ്ങളിൽ ഏറെയും.
നമ്മുടെ സാംസ്കാരിക പശ്ചാത്തലമാണ് ഇത്തരം മതിഭ്രമങ്ങൾക്ക് ചട്ടക്കൂട് നൽകുന്നതെന്നാണ് ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ആൻഡ് അപ്ലിക്കേഷൻസിലെ ഡോ. ഫ്രാൻസ് ലെർണർ പറയുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ കാഴ്ചാമണ്ഡലത്തിൽ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ആദ്യം അത് ഇടുങ്ങിയ എ ഷേയ്പ്പിലുള്ള തുരങ്കമായും, പിന്നീട് പൂർണ്ണമായ സി ഫൈവ് ഷേയ്പ്പായും ദൃശ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ട് മാത്രം നമ്മുടെ ബോധം ശരീരത്തിൽ നിന്ന് വേർപിരിയുന്ന ആത്മാവുണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
സാധാരണയായി മനുഷ്യൻ മരിക്കുമ്പോൾ ആദ്യം നിലയ്ക്കുന്നത് ഹൃദയമാണെന്ന് നമുക്കറിയാം. അതിന് ശേഷം മെല്ലെ അവയവങ്ങൾ പണിമുടക്കും. പിന്നീട് ശരീരം തണുക്കും. അതിനു ശേഷം പിന്നെയെന്ത് സംഭവിക്കുമെന്നതാണ് പലരുടെയും ചോദ്യം. ഇതിനപ്പുറത്തേക്ക് പല ഊഹാപോഹങ്ങളും മരണത്തെക്കുറിച്ചുണ്ടെങ്കിലും മരണ ശേഷം മനുഷ്യന് എന്ത് സംഭവിക്കുമെന്ന കാര്യം ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്. മരണത്തിനോടടുത്ത് എത്തിയ മിക്കവരും അവരുടെ ഭൗതിക ശരീരത്തിൽ നിന്ന് വേർപെട്ട് പോയിട്ടുണ്ടെന്ന അനുഭവങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. ഇത് സംഭവിക്കുന്നതിന് കാരണം തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നത് കൊണ്ടാണെന്നാണ് ഗവേഷകർ ചൂണ്ടികാണിക്കുന്നത്. ഇപ്പോൾ ശാസ്ത്രഞ്ജന്മാർ നടത്തിയ ഗവേഷണം മനുഷ്യന്റെ ബോധത്തെക്കുറിച്ചും തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചും പുതിയ വെളിച്ചമാണ് വീശുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |