SignIn
Kerala Kaumudi Online
Friday, 12 December 2025 6.59 PM IST

പുലര്‍ച്ചെ എത്തിയാലും ഈ ബിവ്‌റേജസില്‍ നിന്ന് മദ്യം കിട്ടും; പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം

Increase Font Size Decrease Font Size Print Page
bevco

പത്തനംതിട്ട: കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലും വിജിലന്‍സിന്റെ പരിശോധന നടന്നിരുന്നു. പല സ്ഥലങ്ങളിലായി നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതില്‍ പത്തനംതിട്ട കൊടുമണ്‍ ബിവ്‌റേജസ് ഔട്ട്‌ലെറ്റില്‍ വ്യാപക ക്രമക്കേടുകളാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. ഇവിടെ കുറഞ്ഞ വിലയുള്ള മദ്യം വില കൂട്ടി വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ശേഖരിച്ച പണവും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കൊടുമണ്‍ ബിവ്‌റേജില്‍ പ്രവര്‍ത്തന സമയം കഴിഞ്ഞും രാവിലെ തുറക്കുന്നതിന് മുമ്പും ഇവിടെ മദ്യവില്‍പ്പന നടന്നിരുന്നുവെന്നാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. ബില്ല് നല്‍കാതെയാണ് ഈ അമിത വില ഈടാക്കിയുള്ള വില്‍പ്പന നടന്നിരുന്നത്. അതുപോലെ തന്നെ ബാക്കി തുകയും നല്‍കിയിരുന്നില്ല. ബിവ്‌റേജസ് ഔട്ട്‌ലെറ്റ് അടയ്ക്കുന്നതിന് തൊട്ട് മുമ്പ് എത്തുന്നവര്‍ക്ക് കൂടുതല്‍ പണം നല്‍കിയാലെ മദ്യം ലഭിക്കുകയുള്ളൂ. കയ്യില്‍ പണം അധികം നല്‍കാനുണ്ടെങ്കില്‍ പ്രവര്‍ത്തനമില്ലാത്ത സമയത്തും ഇവിടെ നിന്ന് മദ്യം ലഭിക്കും എന്നതാണ് സ്ഥിതി.

പുലര്‍ച്ചെ എത്തിയാലും ഇവിടെ നിന്ന് ബ്ലാക്കില്‍ മദ്യ വില്‍പ്പന നടന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രവര്‍ത്തന സമയത്ത് എത്തുന്ന ഉപഭോക്താക്കളോടുള്ള ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചും പരാതികളുണ്ട്. ജീവനക്കാര്‍ പലപ്പോഴും മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. അവധി ദിവസങ്ങളില്‍ മദ്യവില്‍പ്പന നടത്തുന്നവര്‍ക്കാണ് കൂടിയ വിലയ്ക്ക് ഇവര്‍ മദ്യം നല്‍കിയിരുന്നതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ എത്തിയാണ് ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ വില കൂടുതല്‍ നല്‍കി മദ്യം വാങ്ങിയിരുന്നതെന്നാണ് ആരോപണം.

TAGS: BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.