
തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ സമിതിയ്ക്ക് നേതൃത്വം നൽകും.
തിരുവനന്തപുരം:കുട്ടികളുടെ ചെറിയ പ്രശ്നങ്ങൾ പോലും ഇനി നിസാരമല്ല.അവരെ കേൾക്കാനും പരിഹാരം കണ്ടെത്താനും തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനമൊരുങ്ങുന്നു.കുട്ടികൾക്ക് കൈതാങ്ങാകാനും അതിജീവിതർക്ക് സംരക്ഷണമൊരുക്കാനും ഇനി ബാലസമിതികൾ വരും.കേന്ദ്രസർക്കാരിന്റെ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായാണിത്.ചെലവ് പൂർണമായും തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം.മാതാപിക്കൾക്കാണ് കുട്ടികളുടെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം.അത് നിറവേറ്റിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ ആവശ്യമായ ഇടപെടൽ നടത്താനായാണ് സമിതികൾ രൂപീകരിക്കുന്നത്.
ഓരോ സാമ്പത്തികവർഷവും മുൻകൂട്ടി കുട്ടികൾക്കായി പദ്ധതി ആവിഷ്കരിച്ച് ഫണ്ട് നീക്കിവയ്ക്കണമെന്നാണ് സർക്കാർ നിർദ്ദേശം.നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ,അതിജീവിതരായും സാക്ഷികളായും മാറുന്നവർ,അക്രമത്തിന് ഇരയാകുന്നവർ,ഭിന്നശേഷി കുട്ടികൾ,മാതാപിതാക്കൾക്ക് ശേഷിയില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ,അനാഥരാകുന്നവർ,ബാലവിവാഹത്തിന് വിധേയരാകുന്നവർ,ലഹരിയ്ക്ക് അടിമപ്പെടുന്നവർ എന്നിങ്ങനെ 18വയസിൽ താഴയുള്ളവർക്കായാണ് ബാലസമിതികൾ പ്രവർത്തിക്കുക.
ഇതിനായുള്ള മാർഗരേഖയും തദ്ദേശവകുപ്പ് പുറത്തിറക്കി.കോർപറേഷനിൽ മേയറും മുൻസിപ്പാലിറ്റിയിൽ ചെയർപേഴ്സണും ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റും ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റും അദ്ധ്യക്ഷനായാണ് ബാലസമിതികൾ രൂപീകരിക്കുന്നത്.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉപാദ്ധ്യക്ഷനാകും. ഉദ്യോഗസ്ഥരും പൊതുസമ്മതരായ സാമൂഹ്യപ്രവർത്തകരും ഉൾപ്പെടുന്ന സമിതിയിൽ 20 അംഗങ്ങൾ വരെയുണ്ടാകും.ജില്ലാ ശിശു സംരക്ഷണ ഓഫീസർ,ജില്ലാ വനിതാ വികസന ഓഫീസർ,എന്നിവയുടെ സഹായവും സമിതികൾക്ക് ലഭ്യമാക്കും.
കുടിയേറ്റക്കാരുടെയും
ഭിക്ഷാടരുടെയും ക്ഷേമം !
കുട്ടികൾക്ക് സുരക്ഷിയില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി ഹോട്ട്‌സ്പോട്ടാക്കണം.
തദ്ദേശതലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തൽ
സ്ക്കൂളിൽ നിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ വിവരശേഖരണം.
എല്ലാകുട്ടികളെയും സ്ക്കൂളിൽ എത്തിക്കൽ.
കുടിയേറ്റക്കാരുടെയും ഭിക്ഷാടകരുടെയും കുട്ടികളുടെ ക്ഷേമം ഉറപ്പാക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |