
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നടപ്പാക്കിയ ഏറ്റവും സുപ്രധാന പരിഷ്കാരങ്ങളിലൊന്നായ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വൻവിജയം. കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും വിദ്യാർത്ഥികളുടെ യാത്ര ാസൗകര്യം കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് ഡിജിറ്റൽ കൺസഷൻ കാർഡ് ഏർപ്പെടുത്തിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് കെ.എസ്.ആർ.ടി.സി പദ്ധതി നടപ്പാക്കിയത്. വിദ്യാർത്ഥി കൺസഷനായി ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം നടപ്പിലാക്കിയത് വൻവിജയമായിരുന്നു. തുടർന്ന് കോണ്ടാക്ട്ലസ് സ്മാർട്ട് കാർഡ് സംവിധാനവും നടപ്പിലാക്കി.
ഈ സംവിധാനത്തിലൂടെ ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ഇ.ടി.ഐ.എം) ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. 2025 ഓഗസ്റ്റ് 21ന്മു ഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് കൈമാറി ആർ.എഫ്.ഐ.ഡി കാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ സ്റ്റുഡന്റ്സ് കാർഡ് ലഭിച്ചു കഴിഞ്ഞാൽ മുൻപ് ഉപയോഗിച്ചിരുന്ന കൺസഷൻ കാർഡ് പോലെ ഓരോ വർഷവും യാതൊരു തരത്തിലുള്ള സങ്കീർണതകളും ഇല്ലാതെ എളുപ്പത്തിൽ വാലിഡേറ്റ് ചെയ്യാം എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ സൗകര്യപ്രദമാണെന്ന് കെ.എസ്.ആർടി.സി വ്യക്തമാക്കി. ഒരു മാസം 25 ദിവസത്തെ യാത്രകളാണ് കാർഡിൽ അനുവദിക്കപെട്ടിട്ടുള്ളത്.
ഇതുവരെ 1,20,030 വിദ്യാർത്ഥികൾക്ക് കൺസഷന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 38,863 വിദ്യാർത്ഥികൾക്ക് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്ക് ആയി ഉണ്ട് . ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും കോണ്ടാക്ട്ലസ് സ്മാർട്ട് കാർഡുകൾ ലഭ്യമാകും. കെഎസ്ആർടിസി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയ നിരവധി പുരോഗമന പരിഷ്‌കാരങ്ങളിൽഏറ്റവും വിജയകരമായ ഒന്നാണ് ഓൺലൈൻ സ്റ്റുഡന്റ്സ് കൺസഷൻ സംവിധാനം. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സിക്കും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനവും ലഭ്യമാക്കുവാൻ കഴിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |