
ഫിറ്റായി ഇരിക്കുകയെന്നത് ഇന്ന് എല്ലാവരുടേയും വലിയ ലക്ഷ്യവും ആഗ്രഹവുമാണ്. ഇതിനായി മണിക്കൂറുകള്‍ ജിമ്മില്‍ പരിശീലിക്കുകയും ഇഷ്ട ഭക്ഷണം വേണ്ടെന്ന് വയ്ക്കുകയും ഒക്കെ ചെയ്യുന്നത് സെലിബ്രിറ്റികള്‍ മാത്രമല്ല മറിച്ച് സാധാരണക്കാരും ഉള്‍പ്പെടുന്നു. നല്ല ശരീരഘടന ആത്മവിശ്വാസം സമ്മാനിക്കും. അതുകൊണ്ട് തന്നെ ഇതിനായി എന്തും സഹിക്കാന്‍ ആളുകള്‍ തയ്യാറാണ്. വെയ്റ്റ് ലോസ് ചെയ്യാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ സാദ്ധ്യമാക്കുമെന്ന് പലര്‍ക്കും കൃത്യമായി അറിയില്ല എന്നതാണ് പ്രശ്‌നം.
ശരീരഭാരം കുറയ്ക്കാന്‍ കൃത്യമായി വേണ്ടത് വ്യായാമമാണോ ഭക്ഷണക്രമീകരണമാണോ എന്ന് പലര്‍ക്കും സംശയമാണ്. അത്തരക്കാര്‍ക്കായി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സിമര്‍ എന്ന യുവതി. ആറ് മാസം കൊണ്ട് താന്‍ 27 കിലോഗ്രാം ഭാരം കുറച്ചതിനെക്കുറിച്ചാണ് അവര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ടിപ് പങ്കുവയ്ക്കുന്നത്. താന്‍ പറയുന്ന രീതികള്‍ പിന്തുടര്‍ന്നാല്‍ സ്വാഭാവികമായും ഭാരം കുറയുമെന്നാണ് സിമര്‍ പറയുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമായ ഭക്ഷണക്രമീകരണത്തെക്കുറിച്ചാണ് സിമര്‍ ആദ്യം പറയുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തിയാല്‍ അത് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനേക്കാള്‍ ആരോഗ്യകരമാണ്. മാത്രമല്ല ഇടയ്ക്ക് ഇടയ്ക്ക് വിശക്കുന്നത് ഒഴിവാകുകയും ചെയ്യും. നന്നായി ഉറങ്ങുകയെന്നതാണ് പ്രധാനമായ മറ്റൊരു കാര്യം.. ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങിയാല്‍ മാത്രമേ ശരീരം ആരോഗ്യകരമായിരിക്കുകയും ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യൂവെന്ന് സിമര്‍ പറയുന്നു.
ഭക്ഷണത്തിന് ശേഷമുള്ള നടപ്പാണ് അടുത്തത്. ഓരോ തവണ ഭക്ഷണം കഴിച്ചശേഷവും കുറഞ്ഞത് പത്ത് മിനുറ്റെങ്കിലും നടക്കണമെന്നാണ് സിമറിന്റെ അടുത്ത ഉപദേശം. ദഹനത്തിനും ഈ രീതി നല്ലതാണ്. ഭക്ഷണക്രമീകരണം ഇടയ്ക്ക് തെറ്റിക്കുന്ന രീതിയും താന്‍ പിന്തുടരുന്നുവെന്നാണ് സിമര്‍ പറയുന്നത്. എന്നാല്‍ ഇതിന് പകരമായി മറ്റ് സമയങ്ങളില്‍ അഡ്ജസ്റ്റ്‌മെന്റ് വരുത്താറുണ്ടെന്നും അവര്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |