
വിദേശ ഓഹരി പങ്കാളിത്തം 49% ആക്കിയേക്കും
കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിലനിറുത്തും. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കുമായി കഴിഞ്ഞ മാസങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തി. രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താത്പര്യമേറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ഫെഡറല്‍ ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നിവയില്‍ വിദേശ സ്ഥാപനങ്ങള്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു.
നിലവില്‍ പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 20 ശതമാനമാണ്. അതേസമയം സ്വകാര്യ ബാങ്കുകളില്‍ 75 ശതമാനം വരെ ഓഹരികള്‍ വാങ്ങുന്നതിന് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. കനറാ ബാങ്കിലാണ് ഇപ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ളത്. 12 ശതമാനം ഓഹരികളാണ് വിദേശ സ്ഥാപനങ്ങള്‍ക്ക് ബാങ്കിലുള്ളത്.
വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍
ധനകാര്യ മേഖലയിലേക്ക് വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കുന്നതിനും ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും പങ്കാളിത്തം ഉയര്‍ത്തുന്നതിലുമുള്ള വിവിധ നിബന്ധനകളില്‍ റിസര്‍വ് ബാങ്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയും(സെബി) നിരവധി ഇളവ് നല്‍കി. ധനകാര്യ മേഖലയിലേക്കുള്ള പണമൊഴുക്ക് പ്രോത്സാഹിപ്പിക്കാന്‍ വിവിധ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കാനും സെബി ഒരുങ്ങുകയാണ്.
നടപ്പുവര്‍ഷം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്- 1,700 കോടി ഡോളര്‍
ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍
1. ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ചാ സാദ്ധ്യതകള്‍
2. ഇടത്തരക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന വായ്പാ ആവശ്യങ്ങള്‍ കൂട്ടുന്നു
3. അടിസ്ഥാന സൗകര്യ രംഗത്തെ മൂലധന നിക്ഷേപം സൃഷ്ടിക്കുന്ന അവസരങ്ങള്‍
4. കേന്ദ്ര സര്‍ക്കാരിന്റെ സുസ്ഥിര ധന നയത്തിലെ നിക്ഷേപകരുടെ വിശ്വാസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |