
നെയ്‌റോബി: കെനിയയിൽ വിമാനം തകർന്നുവീണ് 12പേർ മരിച്ചു. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമായ ദിയാനിൽ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്‌വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയർന്ന 5വൈ - സിസിഎ എന്ന വിമാനമാണ് തകർന്നുവീണത്. ദുരന്തം നടന്നയുടനെ പൊലീസും അടിയന്തര സേനാവിഭാഗങ്ങളും സ്ഥലത്തെത്തി. തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളിൽ തീ പടർന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിമാനം അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |