
എം.ഡി, എം.എസ്, ഡി.എൻ.ബി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 കൗൺസിലിംഗ് ഷെഡ്യൂൾ എം.സി.സി പ്രസിദ്ധീകരിച്ചു.
* ഒന്നാം റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം നവം. 5 വരെ. നവംബർ 8ന് കൗൺസിലിംഗ് ഫലം പ്രസിദ്ധീകരിക്കും. നവം.15ന് മുമ്പ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.
* രണ്ടാം റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം നവം. 19മുതൽ 24 വരെ. നവം. 26ന് കൗൺസിലിംഗ് ഫലം പ്രസിദ്ധീകരിക്കും. നവംബർ 27മുതൽ ഡിസംബർ 4 വരെ കോളേജിൽ പ്രവേശനം നേടണം.
* മൂന്നാം റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം ഡിസംബർ 8മുതൽ 14 വരെ. ഡിസംബർ 17ന് കൗൺസിലിംഗ് ഫലം പ്രസിദ്ധീകരിക്കും. ഡിസംബർ 18മുതൽ 26വരെ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.
* സ്ട്രേ വേക്കൻസി റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം ഡിസം. 30 മുതൽ 2026 ജനുവരി 4 വരെ. 2026 ജനുവരി 7ന് കൗൺസിലിംഗ് ഫലം പ്രസിദ്ധീകരിക്കും. ജനുവരി 8മുതൽ 15വരെ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.
ഓൾ ഇന്ത്യ ക്വാട്ട/ ഡീംഡ്/ സെൻട്രൽ സ്റ്റേറ്റ് ക്വാട്ട
* ഒന്നാം റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം നവം. 8വരെ. നവംബർ 15ന് മുമ്പ് പ്രവേശനം നേടണം.
* രണ്ടാം റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം നവം. 19 മുതൽ 26 വരെ. ഡിസംബർ 4ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.
* മൂന്നാം റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം ഡിസംബർ 8മുതൽ 17വരെ. ഡിസംബർ 26 ന് മുൻപ് പ്രവേശനം നേടണം.
* സ്ട്രേ വേക്കൻസി റൗണ്ട്:- രജിസ്ട്രേഷൻ,ഫീസ് അടയ്ക്കൽ,ചോയ്സ് ഫില്ലിംഗ്,ചോയ്സ് ലോക്കിംഗ് സൗകര്യം ഡിസം. 30മുതൽ 2026 ജനുവരി 7 വരെ. ജനുവരി 15ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.
ഡിസംബർ 8ന് ക്ലാസുകൾ ആരംഭിക്കുമെന്നും എം.സി.സി അറിയിച്ചു. വെബ്സൈറ്റ്: mcc.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |