
തമിഴ് സിനിമ സംവിധാനം ചെയ്യുവാൻ ഒരുങ്ങി മലയാളി താരം ശാലിൻ സോയ. ആദ്യ തമിഴ് ചിത്രത്തിന്റെ രചനയും ശാലിനി സോയ ആണ് . ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ശാലിൻ സോയ പിന്നീട് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിശുദ്ധൻ, മാണിക്യക്കല്ല്, മല്ലൂസിംഗ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2015ൽ റെവലേഷൻ എന്ന ഹൃസ്വ ചിത്രം സംവിധാനം ചെയ്തു. അലക്സാണ്ടർ പ്രശാന്ത് നായകനായി സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.
ഇത് എളുപ്പമായിരുന്നില്ല. ഒരിക്കലും എളുപ്പമായിരുന്നില്ല, പക്ഷേ നിങ്ങൾ ഒരിക്കൽ 'സംവിധായകന്റെ' തൊപ്പി അണിഞ്ഞാൽ, ആർക്കും അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല. എന്നു കുറിച്ചുകൊണ്ട് തമിഴ് സിനിമ പ്രഖ്യാപനം ശാലിൻ സമൂഹമാദ്ധ്യമത്തിൽ നടത്തി.
തമിഴ് റിയാലിറ്റി ഷോകളിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് ശാലിൻ.തമിഴ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |