
തിരുവനന്തപുരം: സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനായി ബി. സുബാഷ് ബോസ് ആറ്റുകാലിനെ നിയമിച്ചു. മുൻ സർക്കാരിന്റെ കാലത്ത് രൂപികരിച്ച കോർപ്പറേഷന്റെ പ്രഥമ ചെയർമാനായിരുന്നു സുബാഷ്‌ബോസ്. കേരള മൺപാത്രനിർമ്മാണ സമുദായ സഭ(കെ.എം.എസ്.എസ് ) സംസ്ഥാന പ്രസിഡന്റാണ്. നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറി,പ്രാതിനിധ്യാവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. വെള്ളയമ്പലത്തുള്ള കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ പ്രോജക്ട് മാനേജർ ടി.സി.അലക്സാണ്ടറിന്റെ സാന്നിദ്ധ്യത്തിൽ ചെയർമാനായി ചുമതലയേറ്റു. സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ,കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്,കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ,സാംബവ സമുദായം സംസ്ഥാന പ്രസിഡന്റ് വൈ.ലോറൻസ്,ചെട്ടി സമുദായം സംസ്ഥാന പ്രസിഡന്റ് ശശിധരൻപിള്ള,മുരുകേശൻപിള്ള,വിളക്കിത്തല നായർ സമുദായം സെക്രട്ടറി രഞ്ജിത്ത്,കെ.എം.എസ്.എസ് ഭാരവാഹികളായ പി. കൃഷ്ണൻകുട്ടി,എസ്. സനൽകുമാർ,വി. വിജയകുമാർ,ജില്ലാ പ്രസിഡന്റ് അനീഷ് ജി. വെമ്പായം,സെക്രട്ടറി ബിനു കുറക്കോട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |