
നാഗർകോവിൽ :ബസിൽ വൃദ്ധയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തൂത്തുക്കുടി സ്വദേശിനി ഭവാനി (29), മീനാക്ഷി (29) എന്നിവരാണ് പിടിയിലായത്. കൊല്ലങ്കോട്,കാഞ്ചിരങ്കോട് സ്വദേശിനി സെസമാളിന്റെ മാലയാണ് കവർന്നത്.
കഴിഞ്ഞ ദിവസം തിങ്കൾച്ചന്തയിൽ നിന്ന് നാഗർകോവിലിലേക്ക് പോകുന്ന വഴി വില്ല്ക്കുറിയിൽ വെച്ച് ബസിൽ നിന്ന് വൃദ്ധയുടെ മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചത്. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ബസിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി ഇരണിയൽ പൊലീസിന് കൈമാറുകയായിരുന്നു. പ്രതികളുടെ പേരിൽ ജില്ലയിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറയുഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |