
മുംബയ്: നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നോമിനേഷൻ നിയമം അനുസരിച്ച് ഉപഭോക്താക്കൾ ബാങ്ക് നിക്ഷേപങ്ങൾക്ക് നോമിനിയെ വയ്‌ക്കേണ്ടത് നിർബന്ധമല്ലെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ). എന്നാൽ ബാങ്കുകൾ ഉപഭോക്താക്കളെ നോമിനേഷൻ സൗകര്യത്തെ കുറിച്ച് നിർബന്ധമായും ബോദ്ധ്യപ്പെടുത്തിയിരിക്കണം.
2025ലെ ബാങ്കിംഗ് നിയമ ഭേദഗതി നിയമ പ്രകാരം, ഉപഭോക്താക്കൾക്ക് നോമിനിയെ വെക്കാനുള്ള അവസരമോ, അല്ലെങ്കിൽ വേണ്ടെന്ന് വെക്കാനുള്ള അവസരമോ ബാങ്കുകൾ നിർബന്ധമായി നൽകണം. എന്നാൽ, അക്കൗണ്ട് തുറക്കുന്നതിനുള്ള യോഗ്യതയെ ഇത് ഒരു തരത്തിലും ബാധിക്കില്ല. ഉപഭോക്താവിന് നോമിനിയെ വയ്ക്കാൻ സമ്മതമല്ലെങ്കിൽ അക്കാര്യം ബാങ്ക് എഴുതി വാങ്ങണം. ഒപ്പിട്ട രേഖ നൽകാൻ വിസമ്മതിച്ചാൽ വിസമ്മതം സംബന്ധിച്ച വിവരം ബാങ്ക് അവരുടെ ആഭ്യന്തര രേഖകളിൽ രേഖപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |