SignIn
Kerala Kaumudi Online
Friday, 07 November 2025 4.39 PM IST

ഈ നക്ഷത്രക്കാരുടെ മോഹങ്ങൾ പൂവണിയും; പ്രണയം സാഫല്യമാകും, ധനം തേടിയെത്തും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഒക്ടോബർ 31 - തുലാം 14 വെള്ളിയാഴ്ച. ( വൈകുന്നേരം 6 മണി 50 മിനിറ്റ് 44 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം )

അശ്വതി : ജോലി സംബന്ധമായ അലച്ചില്‍, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌മ, വിരഹം, സ്ഥാനഭ്രംശം, സാമ്പത്തികം അധികമായി ചെലവാകും. അനാവശ്യ ധനചെലവുകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

ഭരണി : ദുഃഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍, കുടുംബത്തില്‍ ദോഷാനുഭവങ്ങൾ, കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

കാര്‍ത്തിക : വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും, ദീര്‍ഘ നാളായി കൊണ്ടുനടന്ന മോഹങ്ങള്‍ പൂവണിയും, ശുപാര്‍ശ, ജാമ്യം നില്‍ക്കൽ എന്നിവ ഗുണം ചെയ്യും.

രോഹിണി : വിദേശ നിര്‍മിത വസ്തുക്കള്‍ ലഭിക്കും,അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, കുടുംബ ജീവിതം കൂടുതല്‍ ആനന്ദപ്രദമാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

മകയിരം : പ്രണയത്തില്‍ ചെന്ന് ചാടരുത്, കുടുംബ സ്വത്ത് ലഭിക്കും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും, രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി പ്രവര്‍ത്തിക്കും.

തിരുവാതിര : ധനവരവ് സ്ഥാനമാനങ്ങള്‍, സൗഭാഗ്യം, യശസ്, കീര്‍ത്തി വസ്ത്രാഭരണലാഭം, ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാന്‍ യോഗം, അനുകൂലസ്ഥലത്ത് ലഭിക്കും.

പുണര്‍തം : ജോലി തെടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അന്യവ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കും.

പൂയം : വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാഗ്യാനുഭവങ്ങള്‍, ധനലാഭം, വസ്ത്രലാഭം, പുരസ്ക്കാരങ്ങള്‍ എന്നിവ ലഭിക്കും, ജല യാത്ര നടത്താന്‍ യോഗം, അവിവാഹിതര്‍ക്ക് പുതിയതും അനുകൂലവുമായ ആലോചനകള്‍ വരും.

ആയില്യം : സന്താനലാഭം, ഉപരിപഠനത്തില്‍ മികവ് പ്രകടിപിക്കും, ലോട്ടറി, ചിട്ടി, വായ്പ്പ എന്നിവ ലഭിക്കും, ഇഷ്ട ജനങ്ങളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും.

മകം : വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ക്ക് സമയം അനുകൂലമല്ല, പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില കേസുകളിലുള്‍പ്പെടും. അഗ്നി വിഷ സംബന്ധമായ അപകടത്തിനു സാദ്ധ്യത.

പൂരം : അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണ്, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.

ഉത്രം : ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, അന്ത:വിശ്വാസത്തിൽ അകപെട്ടു ദിനചര്യകളില്‍ വ്യതിയാനം ഉണ്ടാകും, എല്ലാ കാര്യങ്ങള്‍ക്കും തടസം അനുഭവപ്പെടും.

അത്തം : രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷമത പുലര്‍ത്തണം, ഓഹരി വിപണിയില്‍ പണം നഷ്ടം വരും, അഗ്‌നി സൂക്ഷിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

ചിത്തിര : നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്, ശത്രുവിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം, ഇഷ്ടജന സഹവാസം ആഗ്രഹവും അഭിലാഷവും നടക്കും.

ചോതി : കര്‍മ്മരംഗത്ത് അംഗീകാരവും അഭിനന്ദനവും കിട്ടും, ഗൃഹം, വാഹനം എന്നിവ പരിഷ്‌ക്കരിക്കും, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും.

വിശാഖം : തൊഴില്‍പരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ, ഇഷ്ട ജനത്തില്‍ നിന്നും ഗുണാനുഭവം.

അനിഴം : വിദേശ ജോലിക്ക് സാദ്ധ്യത, മാദ്ധ്യമങ്ങളില്‍ ശോഭിക്കും, അന്തസ് നിലനിര്‍ത്തും, വാക്ക് പാലിക്കും, കലാ സാഹിത്യ പ്രവര്‍ത്തനം മൂലം മേന്മ ഉണ്ടാകും.

കേട്ട : കലാകായിക പ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും, നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും, പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും, ചിലകാലാഭിലാഷങ്ങള്‍ പൂവണിയും.

മൂലം : പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും. ശത്രുക്കളുടെ ശല്യം കുറയും, ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടാകും,ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം.

പൂരാടം : പുതിയ ഉദ്യോഗം ലഭിക്കും, ഉന്നത വിദ്യാഭ്യാസത്തിനു ജാതകനും സന്താനതിനും സാദ്ധ്യത, കുടുംബാംഗങ്ങളില്‍പെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ട്ടജന സഹായവും ലഭിക്കും.

ഉത്രാടം : കര്‍മ്മരംഗത്തു ഉന്നതസ്ഥാനം ലഭിക്കും, കേസില്‍ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും, വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും.

തിരുവോണം : കലാ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും, ശിക്ഷാനടപടികളിൽ നിന്നും മോചനം, പ്രണയ ബന്ധങ്ങളിൽ വിജയം.

അവിട്ടം : കുടുംബ ജീവിതം ഭദ്രമായിരിക്കില്ല, വൃത്തിയില്ലായ്‌മ ഉള്ളതിനാൽ കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും, ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങള്‍, സാമ്പത്തിക ബാദ്ധ്യത.

ചതയം : അന്യഗൃഹ വാസം, നേത്ര ഉദര രോഗം, വിനോദങ്ങളില്‍ അമിത താത്പര്യം, ആരോഗ്യ വര്‍ദ്ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക, നല്ല ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവ ലഭിക്കും.

പൂരുരുട്ടാതി : ഭാര്യാപുത്രാദികള്‍ക്ക്‌ രോഗദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകൾ, മംഗളകര്‍മ്മ തടസവും, സ്വര്‍ണം, ധനം ഇവ നഷ്ടവും, പ്രവര്‍ത്തന രംഗത്ത് പരാജയം നേരിടും.

ഉത്തൃട്ടാതി : ഭാര്യാഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍, കലഹങ്ങള്‍, അപകടങ്ങൾ, വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാധ്യതകള്‍.

രേവതി : മുന്‍കോപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യിക്കുക, മാതാപിതാക്കളും ഭാര്യാപുത്രാദികളുമായി കലഹം, പൊലീസ്‌ കേസ്, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടും, സൂക്ഷിക്കണം.

TAGS: ASTROLOGY, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.