
തിരുവനന്തപുരം: ഗുരുവായൂർ -ചെന്നൈ എഗ്മൂർ എക്സ്പ്രസ്,നിലമ്പൂർ റോഡ് -കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനുകൾ കൊല്ലം,പരവൂർ,വർക്കല സ്റ്റേഷനുകളിലെത്തിച്ചേരുന്ന സമയത്തിൽ ഇന്നലെ മുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
സമയമാറ്റം ഇങ്ങനെ:ട്രെയിൻ,സ്റ്റേഷൻ,പുതിയ സമയം,ബ്രാക്കറ്റിൽ പഴയ സമയം,എന്ന ക്രമത്തിൽ.ഗുരുവായൂർ - ചെന്നൈ എക്സ്പ്രസ് :കൊല്ലം 3.52(3.42),പരവൂർ 4.05(3.57),വർക്കല 4.16(4.07),നിലമ്പൂർ റോഡ് -കൊച്ചുവേളി എക്സ്പ്രസ് :കൊല്ലം3.42(3.35), വർക്കല 4.06(4.01), കൊച്ചുവേളി 5.35(5.30). കൊച്ചുവേളിയിൽ നിന്ന് ബാംഗ്ളൂരിലേക്കും തിരിച്ചുമുള്ള ഹംസഫർ എക്സ്പ്രസിന് നാളെ മുതൽ കായംകുളത്തും സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |