
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024) തസ്തികയിലേക്ക് 6 ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പേട്ട,ഗവ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1000701 മുതൽ 1000900 വരെയുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം,വഞ്ചിയൂർ, മാതൃഭൂമി ഓഫീസിന് സമീപം,വഞ്ചിയൂർ ഗവ.എച്ച്.എസിൽ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം .
അഭിമുഖം
കണ്ണൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024) തസ്തിയിലേക്ക് 5, 6 തീയതികളിൽ പി.എസ്.സി. കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 523/2023) തസ്തികയിലേക്ക് 5,6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്- ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 667/2023) തസ്തികയിലേക്ക് 5,6,7 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023) തസ്തികയിലേക്ക് 5, 6 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും 7 ന് രാവിലെ 9.30 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 582/2023) തസ്തികയിലേക്ക് 5,6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 599/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 5 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് 2 5 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് ണപരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 598/2023) തസ്തികയുടെ സാധ്യതാപട്ടികയിലുൾ പ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് മാത്രം 6 ന് പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |