
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, ബി.പി.എ മ്യൂസിക് (വീണ/വയലിൻ/മൃദംഗം) ബി.പി.എ ഡാൻസ്,ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം),ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ബിസിനസ് എക്കണോമിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് അഞ്ച്,ഏഴ് സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ജിയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. സുവോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ നാലിന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാർത്ഥികൾക്ക് മേജർ വിഷയം മാറാതെയുള്ള കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം.കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും (ഓട്ടോണോമസ് ഒഴികെ), സ്വാശ്രയ കോളേജുകൾ തമ്മിലും,യു.ഐ.റ്റി സെന്ററുകൾ തമ്മിലും അനുവദിക്കും.10നകം അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്രിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |