
ബിഹാറിൽ ഒരു കോടി സർക്കാർ ജോലി, ക്ഷേമ പദ്ധതികൾ, സ്ത്രീശാക്തീകരണം, അടിസ്ഥാന വികസനം എന്നിവ ഉറപ്പു നൽകുന്ന വാഗ്ദാനങ്ങളുമായി എൻ.ഡി.എയുടെ പ്രകടന പത്രിക. പാട്‌നയിൽ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, എൽ.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ, എച്ച്.എ.എം നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഒരു കോടി സ്ത്രീകളെ 'ലക്ഷപതി ദീദി'കളാക്കി മാറ്റൽ, പട്ന, ദർഭംഗ, പൂർണിയ, ഭഗൽപൂർ നഗരങ്ങളിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഏഴ് എക്സ്പ്രസ് വേകൾ, 3,600 കിലോമീറ്റർ റെയിൽ ട്രാക്ക്, നാല് നഗരങ്ങളിൽ മെട്രോ പദ്ധതി, 50 ലക്ഷം പുതിയ വീടുകൾ, സൗജന്യ റേഷൻ, 125 യൂണിറ്റ് സൗജന്യ വൈദ്യുതി, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, സാമൂഹിക സുരക്ഷാ പെൻഷൻ തുടങ്ങിയവയും വാഗ്‌ദാനം ചെയ്യുന്നു.
പ്രധാന
വാഗ്‌ദാനങ്ങൾ:
ഓരോ ജില്ലയിലും 10 പുതിയ വ്യവസായ പാർക്കുകളും ഫാക്ടറികളും
100 എം.എസ്.എം.ഇ പാർക്കുകളും 50,000 പുതിയ കുടിൽ വ്യവസായങ്ങളും ചിപ്‌സെറ്റ്, സെമികണ്ടക്ടർ, നിർമ്മാണ പാർക്കുകളും
വനിതാ സംരംഭകർക്ക് മിഷൻ കോടിപതി
കിസാൻ സമ്മാൻ നിധി 9,000 രൂപയായി ഉയർത്തും, മത്സ്യകർഷകരുടെ സഹായം ഇരട്ടിയാക്കും
എല്ലാ വിളകൾക്കും താങ്ങുവില
എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ്.
ദരിദ്ര വിദ്യാർത്ഥികൾക്ക് കെ.ജി മുതൽ പി.ജി വരെ സൗജന്യ വിദ്യാഭ്യാസം
. ഉന്നത വിദ്യാഭ്യാസത്തിനായി പട്ടിക ജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രതിമാസം 2,000 രൂപ
അതി പിന്നാക്ക വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ സഹായം
ദരിദ്ര വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഉച്ചഭക്ഷണവും
& എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ
സീതാദേവിയുടെ ജൻമസ്ഥലം ലോകോത്തര ആത്മീയ നഗരമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |