
മനുഷ്യശരീരം പോലെ മൃദുലമായ വിഗ്രഹമുളള അത്യപൂർവമായ ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ ഇതുവരെയെങ്കിലും കേട്ടിട്ടുണ്ടോ? തൊട്ടാൽ രക്തം കിനിയുന്ന ഒരു വിഗ്രഹപ്രതിഷ്ഠയുളള ഹേമചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ മല്ലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 4000 വർഷത്തിലധികം പഴക്കമുളള നരസിംഹ സ്വാമി ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ ഒരു കുന്നിനുമുകളിൽ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതാണെന്നാണ് വിശ്വാസം.
ഏകദേശം പത്തടി ഉയരത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. നരസിംഹമൂര്‍ത്തി വിഗ്രഹത്തില്‍ നിങ്ങള്‍ വിരല്‍ അമര്‍ത്തിയാല്‍ അത് മനുഷ്യ ശരീരം പോലെ തോന്നും. അല്‍പം ശക്തമായി കുത്തിയാല്‍ വിഗ്രഹത്തില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങും. ദേവന്റെ നാഭിയില്‍ നിന്ന് രക്തത്തോട് സാമ്യമുള്ള ഒരു ദ്രാവകം ഒഴുകുന്നതിനാല്‍, ഇവിടെയുള്ള പൂജാരികള്‍ ഇത് തടയാനായി നരസിംഹ ഭഗവാന്റെ വിഗ്രഹം ചന്ദനംചാർത്ത് നടത്തുന്നു. ദേവന്റെ നാഭിയില്‍ നിന്ന് ചന്ദനത്തില്‍ അലിഞ്ഞ വെള്ളം ഒഴുകുന്നു. ഈ വെള്ളവും ചന്ദനവും ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു. ഇത് ഗ്രഹദോഷം, സന്താനമില്ലായ്മ മുതലായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് വിശ്വാസം. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നരസിംഹ ഭഗവാന്റെ അനുഗ്രഹത്താല്‍ സന്താനഭാഗ്യമുണ്ടാകുമെന്നും ക്ഷേത്രത്തിലെ 150ലധികം പടികൾ കയറുന്നവരെ ഭഗവാൻ അനുഗ്രഹിക്കുമെന്നുമാണ് വിശ്വാസം,
നരസിംഹ ഭഗവാന്റെ താമരയില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരു ജലപ്രവാഹം ക്ഷേത്രത്തിനടുത്തായി ഒഴുകുന്നുണ്ട്. റാണി രുദ്രമാ ദേവിയാണ് ഈ നദിക്ക് ചിന്താമണി എന്ന് പേരിട്ടത്. പ്രാദേശികമായി ഇതിനെ ചിന്താമണി ജലപഥം എന്ന് വിളിക്കുന്നു. ഈ ജലം പവിത്രവും ഔഷധഗുണമുള്ളതുമാണെന്നാണ് പറയപ്പെടുന്നത്. ഭക്തര്‍ കുന്നിന്‍ മുകളിലെ ഈ അരുവിയില്‍ പുണ്യസ്‌നാനം ചെയ്യുന്നത് പതിവാണ്. ഈ വെള്ളം കുപ്പികളില്‍ നിറച്ച് കൊണ്ടുപോകാറുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |