
ഇടുക്കി: നിരപ്പേലിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ വൃദ്ധയും മരിച്ചു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബർ 24നാണ് തങ്കമ്മ സഹോദര പുത്രനായ സുകുമാരനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിക്കും ഗുരുതരമായി പൊളളലേറ്റിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തങ്കമ്മയും സുകുമാരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ സുകുമാരനെതിരെ ഇവർ പൊലീസ് സ്റ്റേഷനിൽ മുൻപും കേസും നൽകിയിരുന്നു. കൊലപാതകം നടക്കുന്നതിന് 15 ദിവസം മുമ്പാണ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയത്. പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ സഹായത്തോടെ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |