
2025-26 അദ്ധ്യയന വർഷത്തെ ആയുർവേദം,ഹോമിയോപ്പതി,സിദ്ധ,യുനാനി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റായ www.ceekerala.govinൽ മൂന്നാം തീയതി രാത്രി11.59 വരെ ലഭ്യമാണ്.21.08.2025ലെ NCISM വിജ്ഞാപന പ്രകാരം ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നി വിഷയങ്ങളിൽ 10 + 2 പാസായ വിദ്യാർത്ഥികൾക്കും അപേക്ഷ നൽകാനാകും.മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനാണ് സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടത്തുന്നത്.മൂന്നാം റൗണ്ട് അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ പിന്നിട് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കും.KEAM-2025 വഴി പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന KEAM 2025-Online Appication’ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തി പ്രോസ്പെക്ടസ് ക്ലോസ് 7.4 ൽ പ്രതിപാദിക്കുന്ന പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |