
തിരുവനന്തപുരം: പ്രപഞ്ചത്തിലെ അജ്ഞാതമായ ഏതോ ഗോളത്തിൽ നിന്ന് സൗരയൂഥത്തിലേക്ക് അജ്ഞാത 'ഗ്രഹം" നുഴഞ്ഞു കയറിയതിന്റെ അങ്കലാപ്പിൽ ശാസ്ത്രലോകം. 'പിടികിട്ടാപുള്ളി" ആണെങ്കിലും
ത്രീ ഐ അറ്റ് ലസ് എന്ന പേര് നൽകി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് നാസ. വാൽ നക്ഷത്രമെന്നാണ് അനുമാനമെങ്കിലും മറ്റു സംശയങ്ങളും ഉയരുന്നു.
ഭൂമി അടക്കമുള്ള ഗ്രഹങ്ങൾ വളരെ അകലം പാലിച്ച് കൃത്യമായ പാതയിലൂടെ സൂര്യനെ വലംവയ്ക്കുമ്പോൾ,
സൂര്യനു നേർക്ക് കുതിക്കുകയും യു ടേൺ അടിച്ച് തിരിച്ചു വരുകയും ചെയ്യുന്ന തരത്തിൽ തലങ്ങും വിലങ്ങും പായുകയാണ് അജ്ഞാത 'വസ്തു". വേഗം പൊടുന്നനേ കൂടുകയും കുറയുകയും ചെയ്യുന്ന തരത്തിലാണ് സഞ്ചാരം. 1420മെഗാഹെട്സ് ദൈർഘ്യമുള്ള റേഡിയോ തരംഗങ്ങൾ പ്രവഹിക്കുകയും ചെയ്യുന്നു. നാസ അയച്ച പാർക്കർ പേടകം സൂര്യനോട് 6.1 മില്യൺ കിലോമീറ്റർ അടുത്തുവരെ പോയിട്ടുണ്ട്. എന്നാൽ, അജ്ഞാത വസ്തു 20 മില്യൺ കിലോ മീറ്റർ അടുത്തുവരെ പോയി മടങ്ങുകയാണ്.
ഇതോടെ, ഇതൊരു അന്യഗ്രഹ പേടകമാണെന്ന സംശയം ഹാർവാർഡ് ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് പ്രകടിപ്പിച്ചിട്ടുണ്ട്.
പിന്തുടരാനുള്ള ത്രാണി മനുഷ്യനിർമ്മിതമായ ബഹിരാകാശ പേടകങ്ങൾക്ക് ഇല്ല. കാരണം പരമാവധി വേഗത മണിക്കൂറിൽ 45000കിലോമീറ്ററാണ്. അജ്ഞാതവസ്തുവാകട്ടെ, പായുന്നത് 1.30 ലക്ഷം കിലോ മീറ്റർ വേഗത്തിലാണ്.
സൗരയൂഥത്തിൽ ഇത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുമോ എന്നാണ് പേടി. മഞ്ഞുകട്ട, കാർബൺ സമ്പുഷ്ടമായ പദാർത്ഥങ്ങൾ, സിലിക്കേറ്റുകൾ,കോടി വർഷങ്ങൾക്ക് മുമ്പ് ഖനീഭവിച്ച ജലം എന്നിവ അടങ്ങിയതാണ് വസ്തുവെന്നും ഹൈഡ്രജൻ ആറ്റങ്ങളുടെ അസാധാരണമായ രാസപ്രക്രിയയ്ക്കിടയിലുണ്ടാകുന്ന ശബ്ദങ്ങളാണ് പുറത്തേക്ക് വരുന്നതെന്നും ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. 24കിലോമീറ്റർ വ്യാസമുള്ള പടുകൂറ്റൻ വസ്തു വാൽനക്ഷത്രമാണെന്നാണ് അവരുടെ നിഗമനം.
ഡിസംബറിൽ ഭൂമിക്കുനേർക്ക്
1. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ചൊവ്വാനിരീക്ഷണപേടകങ്ങളായ എക്‌സോ മാർസ് ട്രേസ് ഗ്യാസ് ഓർബിറ്ററും മാർസ് എക്സ് പ്രസ് സ്‌പേസ്‌ക്രാഫ്റ്റുമാണ് ജൂലായിൽ ചിത്രങ്ങളെടുത്തത്.
2. ചൊവ്വയുടെ വിദൂര മേഖലയിലൂടെ നീങ്ങുന്ന തിളക്കമുള്ള ഒരു സിലിണ്ടർ രൂപത്തിലുള്ള വസ്തുവായാണ് ചിത്രത്തിലുള്ളത്. മൂന്ന്കോടി കിലോമീറ്റർ ദൂരെ നിന്നുള്ള ചിത്രങ്ങളാണ് കിട്ടിയിരിക്കുന്നത്.അതിനാൽ വ്യക്തത കുറവാണ്.
3. നിലവിൽ അറ്റ്ലസ് 31 സൂര്യന്റെ ഭൂമിക്ക് എതിർവശത്തുള്ള ഭാഗത്താണ്. നവംബർ 11ന് ശേഷം അത് ഇപ്പുറത്തേക്ക് വരും. ഡിസംബറിൽ ഭൂമിക്ക് അടുത്തെത്തും.ഇത് ഭൂമിയോട് ഏറ്റവും അടുത്തെത്താൻ കഴിയുന്ന ദൂരം ഏകദേശം 2.7കോടി കിലോമീറ്റർ അകലെവരെയാണെന്ന് നാസ വിലയിരുത്തുന്നു.അതുകൊണ്ട് ഭൂമിക്ക് ഭീഷണിയില്ല.
4. അന്ധയായ പ്രവാചക ബാബ വാംഗ 2025ൽ മനുഷ്യരാശിക്ക് അന്യഗ്രഹജീവികളുമായി സമ്പർക്കമുണ്ടാകുമെന്ന് സൂചിപ്പിച്ചതായി പറയപ്പെടുന്നു. ഈ പ്രതിഭാസത്തെ ആ പ്രവചനവുമായി ചേർത്തുവയ്ക്കുന്നവരുമുണ്ട്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |