SignIn
Kerala Kaumudi Online
Friday, 07 November 2025 5.34 AM IST

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും; സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും

Increase Font Size Decrease Font Size Print Page
money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 നവംബര്‍ 3 - തുലാം 17 തിങ്കളാഴ്ച. (വൈകുന്നേരം 6 മണി 20 മിനിറ്റ് 9 സെക്കന്റ് വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം)

അശ്വതി : സൂക്ഷിച്ചില്ലെങ്കില്‍ ധനനഷ്ടമുണ്ടാകും, സ്വജനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തൊഴില്‍ തടസം വരും.

ഭരണി : പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, വിവാദങ്ങളില്‍ പരാജയം ഉണ്ടാകും. കാര്‍ത്തിക : ചെലവുകള്‍ അധികരിക്കും, സുഹൃത്തുക്കളാല്‍ പലവിധ വിഷമതകള്‍ ഉണ്ടാകും. അന്യര്‍ക്കായി പരിശ്രമിക്കും.

രോഹിണി : പണം ചെലവഴിക്കാന്‍ മടി കാണിക്കും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് കാലതാമസം ഉണ്ടാകും. വിദ്യാര്‍ദ്ധികള്‍ക്ക് പഠനത്തില്‍ അല്‍പം മന്ദതയുണ്ടാകും.

മകയിരം : ദൂരസ്ഥലങ്ങളിലേക്ക് മാറ്റം, ശത്രുക്കള്‍ വര്‍ദ്ധിക്കും, സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും.

തിരുവാതിര : ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തപ്രയത്‌നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും.

പുണര്‍തം : ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

പൂയം : ധനാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളും ലഭ്യമാകും. ആത്മാര്‍ത്ഥതയുള്ള ഉപദേശങ്ങള്‍ ലഭിക്കും. സാമര്‍ത്ഥ്യത്തോടെ എല്ലാകാര്യങ്ങളും ചെയ്ത് വിജയിക്കും.

ആയില്യം : പ്രമോഷന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയുണ്ടാവും.

മകം : ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും.

പൂരം : ജോലി സ്ഥിരത ശമ്പള വര്‍ധനവ് എന്നിവയ്ക്ക് സാദ്ധ്യത. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം.

ഉത്രം : സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മമേഖലയിലെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും. കുടുംബത്തില്‍ നിന്നും മാറി താമസിക്കും.

അത്തം : അപ്രതീക്ഷിതമായി ചെലവുകള്‍ വരാം. അയല്‍വാസികളുമായി പിണക്കം വരും. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടും.

ചിത്തിര : തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും, ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.

ചോതി : സര്‍ക്കാര്‍ പദവിയിലിരിക്കുന്നവര്‍ക്ക് പദവി ഉയര്‍ച്ച പ്രതീക്ഷിക്കാം. സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭം വരും.

വിശാഖം : കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്, ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

അനിഴം : കാര്യസാദ്ധ്യതയും തൊഴിലിൽ അഭിവൃദ്ധിയുമുണ്ടാകും, ഭൂസ്വത്ത് വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും.

കേട്ട : പുണ്യകര്‍മ്മങ്ങള്‍ക്കായി ധനം ചെലവഴിക്കും. വസ്തുക്കള്‍, വാഹനം എന്നിവ സ്വന്തമാക്കും, ധനാഭിവൃദ്ധിയുടെ അവസരം.

മൂലം : മാതാപിതാക്കളെ അനുസരിക്കും. വിദേശത്തു നിന്നും ജോലി വാഗ്ദാനങ്ങള്‍ തേടിയെത്തും.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും.

പൂരാടം : ഉയര്‍ന്ന സ്ഥാനപ്രാപ്തിയുണ്ടാകും. പങ്കാളിയുടെ സഹകരണം മുഖേന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.

ഉത്രാടം : ഉദാരമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും.

തിരുവോണം : ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതല ലഭിക്കും. സമാര്‍ത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും.

അവിട്ടം : എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും. ഈശ്വരപ്രീതികരങ്ങളായ കാര്യങ്ങള്‍ക്ക് ധാരാളം സമയം ചെലവഴിക്കും.

ചതയം : സംസാരചാതുര്യം കൊണ്ട് ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ഏറെ കാലമായി മാറ്റി വച്ച ഇഷ്ടങ്ങള്‍ നടപ്പിലാക്കും. കുടുംബത്തില്‍ ശാന്തിയും സമാധാനവും.

പൂരുരുട്ടാതി : സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ബാങ്കില്‍ ലോണിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിക്കുന്നതാണ്. പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാന്‍ മടിക്കും.

ഉത്തൃട്ടാതി : മുന്‍കോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

രേവതി : ചതി, വഞ്ചന ഇവയില്‍പ്പെട്ട് ധനനഷ്ടം ഉണ്ടാകും .കോപം നിമിത്തം സുഹൃത്തുക്കള്‍ അകലും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക.

TAGS: ASTTROLOGY, YOURS TOMORROW, HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.