
കൊല്ലം: മഹാനായ ആർ.ശങ്കറിനോട് മോശമായി സംസാരിക്കുകയും അധികാരത്തിൽ നിന്നൊഴിവാക്കുകയും ചെയ്തത് ആരാണെന്ന് നമുക്കെല്ലാം അറിയാമെന്നും, കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ തുഗ്ളക്ക് ഭരണമാണെന്നും  എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ജോലിക്കിടെ ക്ഷീണിക്കുന്ന ജീവനക്കാരെ വെള്ളം കുടിക്കാൻ പോലും അനുവദിക്കുന്നില്ല. അച്ഛനിട്ട് പണി കൊടുക്കുന്ന മകൻ എങ്ങനെ രക്ഷപ്പെടും. അച്ഛനും മകനും ചേർന്ന് ഭരിച്ച് കെ.എസ്.ആർ.ടി.സിയെ ഒരു പരുവമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനാപുരം, പുനലൂർ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വാളക്കോട് ഏരീസ് കൺവെൻഷൻ സെന്ററിൽ നടത്തിയ ശാഖാതല നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവർ അർഹതപ്പെട്ട സീറ്റുകൾ കണക്കു പറഞ്ഞ് വാങ്ങണമെന്ന്  വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  മുസ്ലീം, ക്രിസ്ത്യൻ, നായർ സമുദായാംഗങ്ങൾ ജാതി പറഞ്ഞ് സീറ്റ് നേടുമ്പോൾ നമുക്ക് ജാതി പറയാൻ നാണമാണ്. മുസ്ലീം ലീഗിന്റെ ഒരു നേതാവ് താൻ ജാതിഭ്രാന്തനാണെന്ന് പറഞ്ഞു നടക്കുകയാണ്. ഇവിടെ സാമൂഹിക നീതിയില്ല. സമുദായ നീതിയാണുള്ളത്. മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും ഈഴവ സമുദായത്തിനില്ല. മുസ്ലിങ്ങൾക്ക് മലപ്പുറത്ത് മാത്രം 18 വിദ്യാലയങ്ങളുണ്ട്. ഇതിലേറെയും സമ്പന്നനായ ഒരു വ്യക്തിക്കാണ് . ഇവിടത്തെ ജീവനക്കാർക്ക് സർക്കാരാണ് ശമ്പളം നൽകുന്നത്. ഇടത് - വലത് മുന്നണികൾ മാറി മാറി അധികാരത്തിൽ വന്നാലും നമുക്കൊന്നും തരില്ല.. ഞാനെന്തെങ്കിലും പറഞ്ഞാൽ വർഗീയവാദിയാണെന്ന് പറയും. എന്റെ ജീവനുള്ള കാലം വരെഈഴവന് വേണ്ടി വാദിക്കും- വെള്ളാപ്പള്ളി പറഞ്ഞു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |